Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pregnant Woman

Idukki

ഗ​ര്‍​ഭി​ണി​യെ കൊ​ന്ന് കു​ള​ത്തി​ല്‍ താ​ഴ്ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

തൊ​ടു​പു​ഴ: ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി ക​ല്ലു​കെ​ട്ടി കു​ള​ത്തി​ല്‍ താ​ഴ്ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും. പാ​മ്പാ​ടും​പാ​റ കോ​ഴി​മ​ല അ​മ്പി​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള ചേ​ന്നാ​ട്ട് മാ​ത്യു ദേ​വ​സ്യ​യെ​യാ​ണ് (ത​ങ്ക​ച്ച​ന്‍-63) തൊ​ടു​പു​ഴ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി സ​നു എ​സ്. പ​ണി​ക്ക​ര്‍ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. തെ​ളി​വു ന​ശി​പ്പി​ച്ച​തി​ന് മൂ​ന്നു വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നും വി​ധി​ച്ചു. പി​ഴ​ത്തു​ക മ​രി​ച്ച അ​മ്പി​ളി​യു​ടെ മാ​താ​വി​ന് ന​ല്‍​കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

2012 ജ​നു​വ​രി ര​ണ്ടി​നാ​ണ് അ​വി​വാ​ഹി​ത​യാ​യ അ​മ്പി​ളി കൊ​ല്ല​പ്പെ​ടു​ന്ന​ത്. ക​ട്ട​പ്പ​ന ക​ട​മാ​ക്കു​ഴി​യി​ലെ സ്വ​കാ​ര്യ ഏ​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു അ​മ്പി​ളി. ഈ ​തോ​ട്ട​ത്തി​ലെ സൂ​പ്പ​ര്‍​വൈ​സ​റാ​യി​രു​ന്നു ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള ത​ങ്ക​ച്ച​ന്‍. ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​കു​ക​യും അ​മ്പി​ളി ഗ​ര്‍​ഭി​ണി​യാ​കു​ക​യും ചെ​യ്തു. വി​വ​രം പു​റ​ത്ത​റി​ഞ്ഞാ​ല്‍ ത​ന്‍റെ കു​ടും​ബ​ജീ​വി​ത​ത്തി​ന് ക​ള​ങ്ക​മു​ണ്ടാ​കു​മെ​ന്നു ഭ​യ​ന്ന ത​ങ്ക​ച്ച​ന്‍ അ​മ്പി​ളി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​നാ​യി മു​ന്‍​കൂ​ട്ടി പ​ദ്ധ​തി ത​യാ​റാ​ക്കി​യ പ്ര​തി ക​ട്ട​പ്പ​ന​യി​ല്‍​നി​ന്ന് പ്ലാ​സ്റ്റി​ക് ക​യ​റും നീ​ല പ​ടു​ത​യും വാ​ങ്ങി ആ​ന​കു​ത്തി ഭാ​ഗ​ത്തെ​ത്തി. തു​ട​ര്‍​ന്ന് ജോ​ലി​ക്കു പോ​കു​ന്നു എ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങി​യ അ​മ്പി​ളി​യെ ഇ​വി​ടേ​ക്കു വി​ളി​ച്ചു​വ​രു​ത്തി. തു​ട​ര്‍​ന്ന് വി​ജ​ന​മാ​യ തോ​ട്ട​ത്തി​ലെ​ത്തി​ച്ച് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന പ്ലാ​സ്റ്റി​ക് ക​യ​റു​കൊ​ണ്ട് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പ​ടു​ത​യി​ല്‍ പൊ​തി​ഞ്ഞ് ക​ല്ലു​കെ​ട്ടി തോ​ട്ട​ത്തി​ലെ കു​ള​ത്തി​ല്‍ താ​ഴ്ത്തി. മ​ക​ളെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​മ്പി​ളി​യു​ടെ പി​താ​വ് പ്ര​ഭാ​ക​ര​ന്‍ ക​ട്ട​പ്പ​ന പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​തി ത​ങ്ക​ച്ച​ന്‍ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്കും ശ്ര​മി​ച്ചി​രു​ന്നു.

ജ​നു​വ​രി 14ന് ​പാ​മ്പാ​ടും​പാ​റ കാ​പ്പി​ത്തോ​ട്ട​ത്തി​ലെ കു​ള​ത്തി​ല്‍ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന രീ​തി​യി​ല്‍ പ​ടു​താ​ക്കെ​ട്ട് ക​ണ്ട തൊ​ഴി​ലാ​ളി​ക​ള്‍ വ​ണ്ട​ന്‍​മേ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു സ്ത്രീ​യു​ടെ​യും പൊ​ക്കി​ള്‍​ക്കൊ​ടി ബ​ന്ധം അ​റ്റു​പോ​കാ​ത്ത ന​വ​ജാ​ത​ശി​ശു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലും ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലും കൊ​ല്ല​പ്പെ​ട്ട​ത് അ​മ്പി​ളി​യാ​ണെ​ന്നും, ന​വ​ജാ​ത​ശി​ശു​വ​ന്‍റെ പി​താ​വ് പ്ര​തി​യാ​യ ത​ങ്ക​ച്ച​നാ​ണെ​ന്നും തെ​ളി​ഞ്ഞു.
ദൃ​ക്‌​സാ​ക്ഷി​ക​ളി​ല്ലാ​തി​രു​ന്ന കേ​സി​ല്‍ സാ​ഹ​ച​ര്യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളാ​ണ് പ്രോ​സി​ക്യൂ​ഷ​ന് സ​ഹാ​യ​ക​ര​മാ​യ​ത്. അ​ന്ന​ത്തെ ക​ട്ട​പ്പ​ന സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റും നി​ല​വി​ല്‍ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യു​മാ​യ റെ​ജി എം. ​കു​ന്നി​പ്പ​റ​മ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് 32 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 52 പ്ര​മാ​ണ​ങ്ങ​ളും 23 തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.
പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ​സ്.​എ​സ്. സ​നീ​ഷ് ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ ര​മേ​ഷ്, പ്രോ​സി​ക്യൂ​ഷ​ന്‍ സ​ഹാ​യി​ക​ളാ​യി പോ​ലീ​സു​കാ​രാ​യ ഇ​ര്‍​ഷാ​ദ്, സൂ​ര​ജ് എ​ന്നി​വ​രും പ്ര​വ​ര്‍​ത്തി​ച്ചു.

Kerala

യു​വ​തി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ച്ച്ഒ

കൊ​ച്ചി: ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ച്ച്ഒ. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

കു​ഞ്ഞു​ങ്ങ​ളെ യു​വ​തി താ​ഴെ എ​റി​യാ​ൻ ശ്ര​മി​ച്ചു. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം കൈ​യേ​റ്റം ചെ​യ്തു. സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ആ​രോ​പ​ണ വി​ധേ​യ​നായ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ ന​ട​പ​ടി​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ലെ അ​രൂ​ര്‍ എ​സ്എ​ച്ച്ഒ​യാ​ണ് പ്ര​താ​പ​ച​ന്ദ്ര​ൻ. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. അ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

 

 

 

 

Latest News

Corehub Up